You have got of informations to upload, about your small beautiful place muyyam....

plz call;09746681036
thank you .

bk.

Saturday, March 22, 2014

muyyamkanavukal /മുയ്യക്കനവുകള്‍

കവിത
മനുഷ്യപ്പച്ച

സുഹൃത്തേ,

എനിക്കൊരു നല്ല മനസ്സ് വാടകയക്ക് വേണം.
പ്രകൃതം, കവിത വിരിയുന്നതായിരിക്കണം
കഥകള് നല്ലോണം ഉണ്ടായിരിക്കണം
വികാരവിക്ഷോഭങ്ങള് ആവോളമാവാം
കന്മഷം, കലി, കലഹം, കുതന്ത്രങ്ങള്, കൂട്ടിക്കൊടുപ്പ്,
ഇവയെല്ലാം മേമ്പൊടിക്കുണ്ടാവണം.
സൗന്ദര്യമില്ലെങ്കിലും സഹിക്കാം
സന്ധിയും സമാധാനവും സമാസമം വേണം.
കുരങ്ങനെപ്പോലെ ചാടിക്കളിക്കാനറിഞ്ഞിരിക്കണം.
പെണ്ണുപിടിയനോ പൊണ്ണത്തടിയനോ ആവാം.
പെണ്ണുങ്ങള് കാണുമ്പോള് ചുള്ളനായിരിക്കണം
സ്വള്ളാനറിഞ്ഞിരിക്കണം.
വിദ്യാഭ്യാസമോ വിനയമോ പണമോ വേണമെന്നില്ല.
കൊള്ളിവയപും കുതികാല് വെട്ടും കട്ടായം.
കലഹപ്രിയവും സൗമനസ്യവും വെണമെങ്കില് ആവാം.
കണ്ണില്ലെങ്കിലും സാരമില്ല കാഴ്ചയൊട്ടും കുറയരുത്.
എഴുത്താണിക്ക് മൂര്ച്ച കുറഞ്ഞാലും
വാര്ന്നു വീഴുന്ന അക്ഷരങ്ങള്ക്ക്
ചോരയുടെ മണം വേണം
പോരിന്റെ ഗുണം വേണം.
പേര് തീരെ വേണമെന്നില്ല
പെരുമ ആകാശത്തോളമുയരണം.
ആര്ത്തി വേണ്ട
അറപ്പും വെറുപ്പും അത്യാവശ്യത്തിനാവാം.
നന്മ കുറഞ്ഞാലും നല്ല നടപ്പ് നടിക്കണം.
എഴുത്താണി തേഞ്ഞാലും
കുത്തുന്ന കത്തിയോ കൂരമ്പോ ആക്കി
പത്രാധിപശ്രേഷ്ഠന്മാരെ സുഖിപ്പിച്ചിരിക്കണം.
കാവിയുടുത്തില്ലെങ്കിലും
ഹണ്ട്രഡ് പെര്സന്റ്
കവിയായിരിക്കണം.
മേല്വിലാസമില്ലെങ്കിലും
മേല്പ്പറഞ്ഞ ഗുണഗണങ്ങള്
കുറഞ്ഞപക്ഷമുണ്ടായിരിക്കണം.
അവ പരിപാലിച്ചില്ലെങ്കിലും
കേമനെന്ന് മേനി നടിച്ചിരിക്കണം.
കാറും ടൂവീലറും വേണമെന്നില്ല
വീടിന് ആധാരമുണ്ടായിരിക്കണം.
ഇ-മെയില്, ഇന്റര്നെറ്റ്
ഇവ നിര്ബന്ധമായും അറിഞ്ഞിരിക്കണം.
കാരണം, കാലം അപ്ഡേറ്റായിരിക്കണം.
ഇതൊന്നുമില്ലെങ്കിലും തീരെ സാരമില്ല.
പക്ഷേ, നിങ്ങള്
നൂറു ശതമാനം
ഒരു പച്ച മനുഷ്യനായിരിക്കണം !

--ouououo-

മനസ്സാക്ഷിക്കുത്ത്

മുയ്യം രാജന്

ഒരു കത്തി വേണം - മനസ്സിന്റ്റെ മഹസ്സര് തയ്യാറാക്കാന് മരവിച്ചു പോയ മനസ്സിനെ മുറിച്ചെടുത്ത് നോക്കാന് മരിക്കും വരെ മനസ്സാക്ഷിക്കുത്തേല്ക്കാതിരിക്കാന് കാത്തുവയ്ക്കാന്, കാവലിരിക്കാന്, ഇതിനൊന്നുമായില്ലെങ്കില് മനസ്സാക്ഷിയില്ലാത്ത ദുഷിച്ച മനുഷ്യരെ കുരുതികഴിക്കാന്; കുത്തിക്കൊല്ലാന്...
 
--UYUYUYU--

ഗ്രാമം
മുയ്യം രാജന്
നഗരം
മ(മാ)നം കവര്ന്ന
സൗന്ദര്യധാമം

-%&%&%&%&%&-

കാലരോദനം
മുയ്യം രാജന്
അസമയത്ത് ആരോ വാതില്ക്കല്‍ മുട്ടും
"കാണില്ലെ ഭൂമിക്കും കൊതി
പഴയ ഉടയാടയൂരിയെറിയാനുള്ളൊരു
പൂതി, കൊലച്ചതി!"
പുതിയ ലോകം
ഇനിയാരുടെ കയ്യില് ?
നശിച്ച മനുഷ്യ ജന്മമിനിയിവിടെ
വേണ്ടേ വേണ്ടെന്ന്
ഭൂമി മുന്കൂര്‍
ജാമ്യമെടുത്ത സ്ഥിതിക്ക്...

--@#@#@#@--

രണ്ടാമൂഴം
മുയ്യം രാജന്

തേരാളിയായിരുന്ന ശ്രീകൃഷ്ണന് നാടുകാണാനെത്തുമ്പോള് അവന്റെ കുലമഹിമയറിയുന്നവരാരും വരവേല്പ്പിമനില്ലായിരുന്നു. തിരക്കിട്ട ഓട്ട പ്രദക്ഷിണത്തില് ഒരു പിന്വി ളിക്കായി കാതോര്ത്തു : " ചോരന്..!" മുരളീരവത്തില് പ്രണയത്തിന്റെ തീജ്ജ്വാല പടര്ന്നു : "കാനനമെവിടെ രാധേ..?" മാന്പേനടകള് മൃഗശാലയിലെ കൌതുകമായതും കന്നുകാലികള്അതറവുശാലയില് അത്താഴമായതുമറിഞ്ഞു... കുരുക്ഷേത്രവും കുയിലിന്റെ നാദവും മയിലിന്റെ നൃത്തവും മനസ്സിലുരുകിയൊലിച്ചു.. പൊലിഞ്ഞ ബിംബങ്ങള് കാലത്തിന്റെ മുറിവായി. മാറ്റത്തിന്റെ ഭ്രമണ പഥത്തില്, മനോരാജ്യത്തിന്റെ ഉരുള്ച്ചിയില്, രാധയുടെ പദനിസ്വനം കേള്ക്കാരതെ പാവം കണ്ണന്വി്ഷണ്ണനായി മടങ്ങുകയാണ്...

---o-o-o--o----
മിനിക്കഥ
പിന്‍വിളി
മുയ്യം രാജൻ

നിരാശ മുറ്റിയ മനസ്സുമായാണ് കടല്ക്കരയിലേക്ക് നടന്നത്. ആവേശത്തോടെ അലറിപ്പാഞ്ഞു വന്ന ആഴിത്തിരമാലകള് മരണച്ചുഴിയിലേക്ക് വലിച്ചിഴയ്ക്കുമ്പോള്; പാദങ്ങളെ തൊട്ടുഴിഞ്ഞ് പിന്തിരിഞ്ഞു പോകുന്ന വേണ് നുരകള് വിലപ്പെട്ട ജീവനെ കൈവിട്ടു കളയരുതേയെന്ന് മുറവിളി കൂട്ടുന്നുണ്ടായിരുന്നു...

  ()()()

കവിത
മാരിയമ്മ

അമ്മ മണ്മററഞ്ഞിട്ടും വര്ഷാമവര്ഷം് മഴ വരുന്നതൊരു വന്‍ അനുഗ്രഹമായി മഴ, ചിണുങ്ങിക്കരയുന്നതും അലറിപ്പെയ്യുന്നതും പിച്ചും പേയും പുലമ്പുന്നതും ശരിക്കും അമ്മയുടെ ഭാവഹാവാദികള് ഓര്മ്മിദപ്പിക്കും മഴേ, നിനക്ക്‌ നൂറായിരം നന്ദി മണ്മ്റഞ്ഞ എന്റ്റ മ്മയുടെ തിലാഞ്ജലിയ്ക്കായി നീയെല്ലാ കൊല്ലവും പയ്യാരം പറഞ്ഞ് കരയാന്‍ വരുന്നതിനു് !

*&*&*&*&*&*

കവിത
മറുവാക്ക്

നാട്ടിടവഴിയിലൂടെ ഒറ്റയ്ക്കു നടക്കുബോള് നിങളൊരു നാഗരികാനാണോയെന്നു കാറ്റു കിന്നാരം ചോദിയ്ക്കും. ഗൃഹാതുരതകള് തോല് സഞ്ചിയില് തൂക്കി നടന്ന കാഥികനായിരുന്നില്ലേയെന്നു കാലം കണ്ണു തുറിയ്ക്കും. നാടുകള് അടിക്കടി നഗരവല്ക്കരിക്കപ്പെടുബോള് നോക്കുകുത്തികളായി നിലകൊള്ളുക നിങ്ങളെഴുതിയ കള്ളക്കവിതകള് മാത്രമായിരിക്കുമെന്നു നാളെയൊരു നാട്ടുകവി കളിയാക്കിച്ചിരിക്കും?

%^%^%^%^%^%

കവിത
വെറും പൂച്ചക്കാര്യങ്ങള്

കിനാവുകള്ക്കിനിമേല് കരം ചുമത്തണമെന്ന് ശഠിച്ചത് രാമേട്ടനാണ്, അതും ലോകത്തെ കീഴ്മേല് മറിക്കുന്ന പതിവു പാഴ് സല്ലാപങ്ങളില് .. മരിച്ചവരെക്കുറിച്ചായിരുന്നു ഇന്നലത്തെ ചര്ച്ച മുഴുവന്, സ്മരണകളില് ചിലര് പുലികളായി * മറ്റു ചിലര് എലികളും. അഗ്നിശരത്തെക്കാള് വേഗമുണ്ട് ചൂട് പിടിയ്ക്കുന്ന ചര്ച്ചകള്ക്ക് ! ചെറിയ കാര്യങ്ങള്ക്ക് വരെ നാമെത്ര വിലപ്പെട്ട നേരമാണ് വെറുതേ കളഞ്ഞു കുളിയ്ക്കുന്നത് ..? വിഷ (യ/മ) ദാരിദ്ര്യം കൊണ്ടായിരിക്കുമോ പുതിയ തലമുറ ആത്മഹത്യയെക്കുറിച്ച് പറയുമ്പോള് അനല്പമായ ആഹ്ലാദം അനുഭവിയ്ക്കുന്നത്..?!

*വേലുപ്പിള്ള പ്രഭാകരന്


=-=-=-0=-=-=-

കവിത
മനക്കോട്ട

ഭൂമിയിലിടമില്ലാത്തതിനാലാണ്
ഒരു തുണ്ട് സ്വപ്നലോകം
മനക്കണ്ണില് നിന്നും കീറിയെടുത്ത്
ആകാശക്കോട്ട മെനഞ്ഞത്...
പരിഹാസത്തിന്റെ ചാട്ടുളികളില് നിന്നും
നിസ്സഹായതയിലേക്കുള്ള ഒളിച്ചോട്ടം;
മോഹച്ചുഴികള് കൊണ്ടൊരു തടയണ
-- ഇതൊക്കെയായിരുന്നു
എന്റെ കൂ (ടു)റു മാറ്റ രഹസ്യങ്ങള്...
മനോകാമനകള്ക്ക് രമിക്കാന്
ഋതുക്കള് കൊണ്ട്
ശരശയ്യ ഒരുക്കിയാണ്
ഇപ്രാവശ്യത്തെ പുതുവര്ഷാചരണം...
സ്വപ്നക്കുരുക്കില്
കാല് വഴുതി വീഴുന്നവര്ക്ക്
സ്വാഗതം !

#$#$#$#$#$#$#

കവിത

വഴിയടയാളം

കൈവിട്ടുപോയ പഴയരോര്മ
മെല്ലെ പടികയറി വരുന്നു...
കാത്തിരുന്ന് കണ്ണുകള് കഴച്ച
കൂരിരുട്ട് കരിന്തിരി കത്തുന്നു...
ഇരുളടയിരിക്കുന്ന നിലവറയില്
ചിലന്തിയും ചീവീടും ചൂതിനൊരുങ്ങുന്നു...
വഴിപിഴച്ചു പോയ
 പുതിയരോര്മ
പുഴയുടെ ആഴം തേടുന്നു..
കടല് വിഴുങ്ങി;
കാലം മായ്ച്ചു കളഞ്ഞ
അതിന്റെ വന്കരയിലായിരുന്നു
എന്റെ കുടിലും
അവരുടെ കൊട്ടാരവും...

!@!@!@!@!@!

No comments:

Post a Comment