You have got of informations to upload, about your small beautiful place muyyam....

plz call;09746681036
thank you .

bk.

Thursday, September 29, 2011

രണ്ടാമൂഴം
മുയ്യം രാജന്‍

--------------------------------------------------------------------------------

തേരാളിയായിരുന്ന ശ്രീകൃഷ്ണന്‍
നാടുകാണാനെത്തുമ്പോള്‍
അവന്റെ കുലമഹിമയറിയുന്നവരാരും
വരവേല്‍പ്പിനില്ലായിരുന്നു.

തിരക്കിട്ട ഓട്ട പ്രദക്ഷിണത്തില്‍
ഒരു പിന്‍വിളിക്കായി കാതോര്‍ത്തു:
" ചോരന്‍..!"

മുരളീരവത്തില്‍
പ്രണയത്തിന്റെ തീജ്ജ്വാല പടര്‍ന്നു:
"കാനനമെവിടെ രാധേ..?"

മാന്‍പേടകള്‍
മൃഗശാലയിലെ കൌതുകമായതും
കന്നുകാലികള്‍അറവുശാലയില്‍
അത്താഴമായതുമറിഞ്ഞു...
കുരുക്ഷേത്രവും
കുയിലിന്റെ നാദവും
മയിലിന്റെ നൃത്തവും
മനസ്സിലുരുകിയൊലിച്ചു..

പൊലിഞ്ഞ ബിംബങ്ങള്‍
കാലത്തിന്റെ മുറിവായി.
മാറ്റത്തിന്റെ ഭ്രമണ പഥത്തില്‍,
മനോരാജ്യത്തിന്റെ ഉരുള്‍ച്ചയില്‍,
രാധയുടെ
പദനിസ്വനം കേള്‍ക്കാതെ
പാവം കണ്ണന്‍വിഷണ്ണനായി
മടങ്ങുകയാണ്‌...

--------------------------------------------------------------------------------
കവിത
കാലരോദനം
മുയ്യം രാജന്‍

അസമയത്ത്
ആരോ വാതില്‍ക്കല്‍ മുട്ടും
നിരുപദ്രവകാരികള്‍
നീറിദഹിക്കുന്നതും
അരാജകവാദികള്‍
കൊടികുത്തിവാഴുന്നതും
മാധ്യമപ്പട നിരന്തരം
ദുരന്തവാര്‍ത്തയാക്കും

സാക്ഷ നീക്കുമ്പോള്‍
സ്വയരക്ഷയ്ക്കൊരു തോക്ക്
അരയില്‍
കത്തിയില്ലേയെന്നുള്ള ഉറപ്പ്
കുറുവടി വേണ്ടേയെന്ന്‌
മൂലയില്‍ നിന്നും
കqരിരുളിന്റെ മുരള്‍ച്ച

വാതില്‍ തുറന്നാല്‍
പുറത്താരും കാണില്ല
അകലെ നഗരം
കത്തിയെരിയുന്നത് കണ്ണില്‍ കുത്തും
പിന്തിരിയുമ്പോള്‍
പിന്നിലൊരു കൊടുവാള്‍ മിന്നും
ബോധം മറയുന്ന മൂടാപ്പില്‍
പ്രാണന്‍ വേദനയാല്‍ പുളയും

“നഗരത്തില്‍ നിണപ്പുഴ!"
വാര്‍ത്തകള്‍ ചാനലില്‍ കൂലം കുത്തും
നഗരവാസികള്‍ ഗ്രാമത്തില്‍ രാപ്പാര്‍ക്കും.
മേല്‍ക്കൂരയില്‍ നിന്നും തീക്കടല്‍
ആകാശത്തേക്കാളിക്കത്തും

“കാണില്ലെ ഭൂമിക്കും കൊതി
പഴയ ഉടയാടയൂരിയെറിയാനുള്ളൊരു പൂതി,
കൊലച്ചതി “

പൂതിയ ലോകം
ഇനിയാരുടെ കയ്യില്‍ ?

നശിച്ച മനുഷ്യ ജന്മമിനിയിവിടെ
വേണ്ടേ വേണ്ടെന്ന്‌
ഭൂമി മുന്‍കൂര്‍ ജാമ്യമെടുത്ത സ്ഥിതിക്ക്...

---------ooo-----

No comments:

Post a Comment